കണ്ണൂർ: ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സ്ഥിരമായി ചോദിക്കുന്നതിനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നേരവും, ഏത് ചടങ്ങിലും ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് അടർന്നു വരുമെന്ന് മാദ്ധ്യമങ്ങൾ കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തെ കുറിച്ചല്ലാതെ മറ്റൊന്നും ചോദിക്കാനില്ലേ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read:കുട്ടികളെ സൂക്ഷിക്കുക; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 12 വയസ്സുകാരൻ മരിച്ചു.
‘നിങ്ങളെപ്പോലെയുള്ള മാദ്ധ്യമങ്ങൾക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ വല്ലാതെ ഉയർത്തിക്കൊണ്ട് വരണമെന്നുണ്ട്. ഉയരുന്നുണ്ടോ?. വല്ലാതെ കിണഞ്ഞ് പരിശ്രമിക്കുകയല്ലേ, നാട് സ്വീകരിക്കുന്നുണ്ടോ?. നിങ്ങളുടെയടക്കം വിശ്വാസ്യതയാണ് തകരുന്നതെന്ന് മനസിലാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടിയോ?. അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറാകണം’. മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, സ്പീക്കർ പി.ശ്രീരാമകൃഷ്ണന് എതിരെ സ്വപ്ന സുരേഷ് നൽകിയ ഞെട്ടിക്കുന്ന മൊഴികൾ വിശ്വസനീയമല്ലെന്നും വെറും ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്പീക്കറെ പോലും തെറ്റായ വഴിക്ക് വലിച്ചിഴക്കുകയാണ്. കേന്ദ്രത്തിന്റെ നീക്കങ്ങളെ നിയമസഭ എതിർത്തപ്പോഴാണ് ഏജൻസികൾ സ്പീക്കർക്കെതിരെ നീങ്ങിയത്. അതുകൊണ്ട് എൽഡിഎഫിനെ തളർത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments