Latest NewsKeralaNews

വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയില്‍ ഗുരുതര പിശകുകള്‍ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇരട്ട വോട്ട് തടയാന്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

Read Also : നിയമസഭാ തെരഞ്ഞെടുപ്പ് : കൊല്ലം ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം പുറത്ത്

ഉത്തരവ് നടപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണം. ഇത്രയധികം ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുവെങ്കില്‍, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. വോട്ട് എങ്ങനെ നീക്കം ചെയ്യാനാകുമെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ഇരട്ടവോട്ടുകള്‍ ജനാധിപത്യത്തില്‍ മായം ചേര്‍ക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ ഹൈക്കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകളും വ്യാജ വോട്ടുകളുമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button