തിരുവനന്തപുരം : കൊവിഡ് കാലത്ത് ജനങ്ങളുടെ ഭക്ഷ്യക്കിറ്റ് മുടക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പ്രതിപക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.
Read Also : മ്യാന്മറിൽ വെടിയേറ്റ് മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിന് നേരെയും വെടിയുതിര്‍ത്ത് പട്ടാളം
നെടുമങ്ങാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയ പ്രതിപക്ഷ നേതാവിന്റെ അമ്മയ്ക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമാണ് ഇരട്ടവോട്ടുള്ളതെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതുപോലുള്ള പ്രതിപക്ഷ നേതാവുള്ളതുകൊണ്ടാണ് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധിക്ക് കടലില്‍ ചാടേണ്ടിവന്നത്. കൊവിഡ് കാലത്ത് കൊവിഡ് വൈറസിനെയും മോദി – ഷാ വൈറസുകളെയുമാണ് രാജ്യത്തിന് നേരിടേണ്ടിവന്നതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
സമ്മേളനത്തില്‍ അഡ്വ.ആര്‍. ജയദേവന്‍ അദ്ധ്യക്ഷനായി. സി.ദിവാകരന്‍ എം.എല്‍.എ, സ്ഥാനാര്‍ത്ഥി അഡ്വ. ജി.ആര്‍. അനില്‍, പി.എസ്. ഷെരീഫ്, ചെറ്റച്ചല്‍ സഹദേവന്‍, വി.പി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments