ഇസ്ലാമാബാദ് : 74 വർഷങ്ങൾക്ക് ശേഷം തുറന്ന പാകിസ്ഥാനിലെ ഹൈന്ദവ ക്ഷേത്രം മതമൗലികവാദികൾ അടിച്ച് തകർത്തു. റാവൽപിണ്ടിയിലെ നൂറ് വർഷം പഴക്കമുള്ള ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. 15 ഓളം പേർ ചേർന്നാണ് ക്ഷേത്രം ആക്രമിച്ച് തകർത്തത്.
Read Also : ബിജെപിയിൽ ചേർന്നതോടെ നടനെന്ന സൽപ്പേര് സുരേഷ് ഗോപി കളഞ്ഞു കുളിച്ചു : എംഎം മണി
74 വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ക്ഷേത്രത്തിന്റെ നവീകരണ പരിപാടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. തുടർന്ന് മാർച്ച് 26 ന് നടതുറന്ന് പൂജ നടത്തുകയും ചെയ്തു. അടുത്ത ദിവസമാണ് അജ്ഞാത സംഘം ക്ഷേത്രം ആക്രമിച്ചത് എന്നാണ് വിവരം. രാത്രി 7.30 യോടെ 15 പേരടങ്ങുന്ന സംഘം ക്ഷേത്രം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മുൻവാതിലും പിൻവാതിലും അക്രമികൾ അടിച്ച് തകർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments