Latest NewsIndiaNewsCrime

ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യ

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയാണ് കൃത്യം ചെയ്തിരിക്കുന്നത്. 75ശതമാനം പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് അറിയിക്കുകയുണ്ടായി.

ഗുണ്ടൂര്‍ നരസരോപേട്ട് മണ്ഡലില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ചെഞ്ചയ്യയാണ് മരിച്ചത്. വിവാഹേതര ബന്ധത്തെ ചൊല്ലി ഭാര്യ അന്നമ്മയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്നായിരുന്നു ഭാര്യയുടെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുകയുണ്ടായി. ചെഞ്ചയ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ചെഞ്ചയ്യയുടെ മുറവിളി കേട്ട് നാട്ടുകാരാണ് തീ അണച്ചത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു. അന്നമ്മയാണ് വധിക്കാന്‍ ശ്രമിച്ചതെന്ന് ചെഞ്ചയ്യയുടെ മരണമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്നമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button