Latest NewsNewsIndia

അവിഹിത ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; യുവതി പിടിയിൽ

അന്നമ്മയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് ചെഞ്ചയ്യ മരണമൊഴി നൽകി.

വിശാഖപട്ടണം: വിവാഹേതര ബന്ധം ആരോപിച്ചു ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു. ഗുണ്ടൂര്‍ നരസരോപേട്ട് മണ്ഡലില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിവാഹേതര ബന്ധത്തെ ചൊല്ലി അന്നമ്മയും ഭർത്താവ് ചെഞ്ചയ്യയും വഴക്കായിരുന്നു . തുടര്‍ന്നായിരുന്നു ഭാര്യയുടെ ആക്രമണം.

75ശതമാനം പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു.

read also:‘മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണ്. വര്‍ഗ്ഗീയ സംഘടനയല്ല, ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയതയില്ല’; ശശി തരൂർ

വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ആസൂത്രണം ചെയ്തായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ചെഞ്ചയ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ചെഞ്ചയ്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ച.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.

അന്നമ്മയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് ചെഞ്ചയ്യ മരണമൊഴി നൽകി. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്നമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button