KeralaLatest News

മകളെ കൊന്ന് അച്ഛന്‍ രക്ഷപ്പെട്ടതിന് പിന്നിലെ സത്യം കണ്ടെത്താന്‍ പോലീസ്, നിര്‍ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കുട്ടിയുടെ മരണവും അതിനു ശേഷമുള്ള രക്ഷപ്പെടലും പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ പൊലീസിന് സൂചന ലഭിച്ചത്.

കാക്കനാട്: മകളെ കൊന്ന് അച്ഛന്‍ രക്ഷപ്പെട്ടതിന് പിന്നിലെ സത്യം കണ്ടെത്താന്‍ കഴിയാതെ പൊലീസ്. മുട്ടാര്‍പ്പുഴയില്‍ നിന്ന് 13 വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പിതാവ് കങ്ങരപ്പടിയിലെ സനു മോഹന്റെ ആസൂത്രിതമായ തിരക്കഥയുണ്ടെന്നാണ് വെളിപ്പെടുന്നത്. കുട്ടിയുടെ മരണവും അതിനു ശേഷമുള്ള രക്ഷപ്പെടലും പിതാവ് ആസൂത്രണം ചെയ്തതായാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ പൊലീസിന് സൂചന ലഭിച്ചത്.

പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ച്‌ അഞ്ചു ദിവസമായിട്ടും സനു മോഹനെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. എല്ലാം കണ്ടും കേട്ടും സനു എവിടെയോ ഒളിച്ചിരിക്കുന്നുവെന്നാണ് പൊലീസ് നിഗമനം. വൈഗ എന്ന പതിമൂന്നു കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കുട്ടിയുടെ പിതാവ് കങ്ങരപ്പടി ഹാര്‍മണി ഫ്ളാറ്റില്‍ ശ്രീഗോകുലത്തില്‍ സനു മോഹനെ പൊലീസ് തിരയുന്നത്.

അതേസമയം, ഇയാളുടെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ പിതാവായ സനു മോഹന്‍ ഞായറാഴ്ച രാത്രി മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടശേഷം തമിഴ്‌നാട്ടിലേക്കു കടന്നതായാണു പൊലീസ് സംശയിക്കുന്നത്. സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുമ്പുതന്നെ സനു മോഹന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

ഫോണ്‍ നന്നാക്കാന്‍ നല്‍കിയെന്നു പറഞ്ഞ് ഭാര്യയുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, സനുവിന്റെ ഫോണ്‍ ശരിക്കും തകരാറിലാണോയെന്നും എവിടെയാണ് നന്നാക്കാന്‍ കൊടുത്തതെന്നും കണ്ടെത്താനായിട്ടില്ല. ഈ ഫോണ്‍ കണ്ടെത്തിയാല്‍ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ നിഗമനം.

ഇതിനിടെ ഇരുവരെയും കാണാതായ ഞായറാഴ്ച രാത്രി 9.30-ന് തന്നെ സനു ഉപയോഗിച്ച, ഭാര്യയുടെ ഫോണും സ്വിച്ച്‌ ഓഫ് ആക്കിയിട്ടുണ്ട്. ഇതും സംശയം ബലപ്പെടുത്തുന്നു. സനുവിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യുന്നതിന് മുമ്പുള്ള കോള്‍ വിശദാംശങ്ങള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയുള്ള ഇദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന പ്രചാരണവും നടന്നിരുന്നു.

ഇത് ശരിയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സനുവിന്റെ തിരോധാനത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘമാണെന്ന സംശയവും സജീവമാണ്. മഹാരാഷ്ട്രയിലെ പൂണെയില്‍ അടക്കം വന്‍ കടബാദ്ധ്യത സാനുവിനുള്ളതായി അന്വേഷണത്തില്‍ പൊലീസിന് മനസിലായിട്ടുണ്ട്. ചെക്ക് കേസുകളില്‍ അടക്കം പ്രതിയായ സാനുവിനെ ക്വട്ടേഷന്‍ സംഘങ്ങള്‍ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്. എന്നാല്‍ ഇത് ഈ ഘട്ടത്തില്‍ പൊലീസ് തള്ളുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button