കൊച്ചി: അന്നം മുടക്കി വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ചെയ്തതെന്ന് സുരേഷ് ഗോപി ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സ്പ്രിംഗ്ലര്‍ഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തിയെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു.
Read Also: രാജ്യത്തിന്റെ അഭിമാനം; മിതാലി രാജിനും പി വി സിന്ധുവിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
അതേസമയം, കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
Post Your Comments