KeralaLatest NewsNews

സ്പെഷ്യല്‍ അരി വിതരണം : വിലക്കിനെതിരെ സർക്കാർ കോടതിയിലേക്ക്

തിരുവനന്തപുരം: വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ സ്പെഷ്യല്‍ അരി 15 രൂപയ്ക്ക് നല്‍കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയതിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. പ്രതിപക്ഷം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

Read Also : കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാസേന

ഇലക്‌ഷന്‍ കമ്മിഷന്‍ ഇടപെട്ടതോടെ ഭക്ഷ്യക്കിറ്റ് വിതരണവും ഒന്നാംതീയതി മുതല്‍ ആക്കിയിട്ടുണ്ട്. വിഷുവിനുള്ള കിറ്റാണിത്. വോട്ടെടുപ്പിന് മുമ്പ് പരമാവധി കിറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. അത് വോട്ട് തട്ടാനുള്ള അടവാണെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി.

എ.എ.വൈ വിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ അരി ഏപ്രില്‍ 31 ന് മുമ്പ് നല്‍കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന് മുമ്പാണ് അരി വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അരി എത്താന്‍ വൈകിയതിനാല്‍ വിതരണം വൈകി. അരി എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാല്‍ വിതരണാനുമതിക്ക് സര്‍ക്കാര്‍ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. അപ്പോഴേക്കും പെരുമാറ്റച്ചട്ട ലംഘനം കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button