Latest NewsKeralaNews

600ല്‍ 580 കാര്യങ്ങളും ചെയ്ത് കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ ജനങ്ങളെ സമീപിച്ചത് : കെ കെ ശൈലജ

ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണ്

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 600ല്‍ 580 കാര്യങ്ങളും നടപ്പിലാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഉളിക്കലില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

600 കാര്യങ്ങളാണ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. അടിസ്ഥാനപരമായി 600 കാര്യങ്ങളാണ് ഓരോ വകുപ്പിലും ചെയ്യേണ്ടത്. 600ല്‍ 580 കാര്യങ്ങളും ചെയ്ത് കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ ജനങ്ങളെ സമീപിച്ചത്. ഇനിയും ചെയ്യാനുള്ള പദ്ധതികള്‍ ഘട്ടമായി നടന്നു വരികയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് മിഷന്‍. ലോകത്തെവിടെയെങ്കിലും വീടില്ലാത്തവര്‍ക്ക് സര്‍ക്കാരാണ് വീടുണ്ടാക്കി കൊടുക്കേണ്ടതെന്ന് പറയുന്നുണ്ടോ. കൈയ്യില്‍ കാശുണ്ടെങ്കില്‍ വീടുണ്ടാക്കാം. അതാണ് അവസ്ഥ. എന്നാല്‍ ആരും തെരുവില്‍ കിടക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെന്നും കെ കെ ശൈലജ പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നോ അത് തടയാന്‍ രമേശ് ചെന്നിത്തല കോപ്പ് കൂട്ടി ഇറങ്ങിയിരിക്കുകയാണ്. നിങ്ങള്‍ സഹായിച്ചിട്ടില്ലെങ്കിലും വേണ്ടില്ല, അത് തടസപ്പെടുത്താന്‍ പാടുണ്ടോ. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. ഭിക്ഷ കൊടുത്തില്ലേലും വേണ്ടില്ല പട്ടിയെ വിട്ട് കടിപ്പിക്കാന്‍ പാടുണ്ടോയെന്ന്. ഇത് ആ മാതിരി സാധനങ്ങളാണ്. ഭിക്ഷ കൊടുക്കുകയും ഇല്ല. പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്യുമെന്നും കെ കെ ശൈലജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button