ഫിലപ്പീന്‍സ് : നെഞ്ചിനകത്ത് നാലിഞ്ച് വലിപ്പമുള്ള കത്തിയുമായി യുവാവ് ജീവിച്ചത് ഒരു വര്‍ഷത്തിലേറെക്കാലം. 36കാരനായ ഫിലിപ്പീന്‍ യുവാവ് കെന്റ് റയാന്‍ തോമോയാണ് ഒരു വര്‍ഷത്തിലധികം നെഞ്ചിനകത്ത് കത്തിയുമായി ജീവിച്ചത്. ജോലി ആവശ്യത്തിനായി ആരോഗ്യ പരിശോധനക്കെത്തിയപ്പോഴാണ് തന്റെ ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റ് ആക്രമിക്കപ്പെട്ടിരുന്നു. കത്തി കൊണ്ട് പരിക്കേറ്റ കെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുറിവുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ അത് തുന്നിച്ചേര്‍ത്തു. ശേഷം വേദന സംഹാരി നല്‍കുകയും വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
ശൈത്യ കാലത്തും മറ്റും നെഞ്ചിന് വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. ശരീരത്തില്‍ കത്തിയുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേദന അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ സമീപിക്കാന്‍ പോലും തയ്യാറായില്ല. വേദന മാറുന്നത് വരെ വിശ്രമിച്ചു. ഇപ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം മനസിലായതായും കെന്റ് പറഞ്ഞു.
ശരീരത്തിനകത്തു നിന്ന് കത്തിയെടുത്താല്‍ മാത്രമേ ഖനിയിലെ പുതിയ ജോലിയില്‍ യുവാവിന് പ്രവേശിക്കാന്‍ സാധിക്കൂ. ശരീരത്തില്‍ കത്തിയുമായി ജീവിക്കുന്ന ഒരാളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് അപകടകരമാണെന്ന് തൊഴിലുടമ പറഞ്ഞു. ശരീരത്തില്‍ നിന്ന് കത്തി നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വരും. എന്നാല്‍ അതിനുള്ള പണം തന്റെ കൈയ്യിലില്ല. കത്തി നീക്കം ചെയ്യാന്‍ പണം കണ്ടെത്തണമെങ്കില്‍ ജോലി ചെയ്യണം. ജോലി ലഭിക്കണമെങ്കില്‍ കത്തി നീക്കം
ചെയ്യുകയും വേണമെന്നും കെന്റ് പറഞ്ഞു.
Post Your Comments