ജിദ്ദ: സൗദിയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച പുതുതായി 531 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 389 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി ഉയർന്നു. ഇവരിൽ 3,76,947 പേർക്കും രോഗം ഭേദമായിരിക്കുന്നു.
കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,650 ആയി ഉയർന്നിരിക്കുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,728 ആയിരിക്കുന്നു. ഇവരിൽ 638 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 221 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 221, കിഴക്കൻ പ്രവിശ്യ 105, മക്ക 99, മദീന 27, അൽ ഖസീം 22, അസീർ 14, ഹാഇൽ 13, തബൂക്ക് 8, അൽജൗഫ് 6, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 4, അൽബാഹ 2.
Post Your Comments