Latest NewsKeralaNews

കൂടുതല്‍ ചോദ്യത്തിന്റെ ആവശ്യമില്ല, ശബരിമല വിഷയത്തില്‍ പാർട്ടിക്ക് ഒറ്റ നിലപാടേ ഉള്ളൂ : സി.പി.എം സംസ്ഥാന സെക്രട്ടറി‍

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ ഖേദപ്രകടനത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതിനിടെയാണ് വിജയരാഘവന്‍റെ പ്രതികരണം.

Read Also : ഖത്തർ ലോകകപ്പ് നേരിട്ട് കാണിക്കും ; വാഗ്ദാനവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

‘പാര്‍ട്ടി നിലപാട് ഓരോരുത്തരുടെയടുത്തും ചെന്ന് ചോദിക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട് അത് വ്യക്തമാക്കിയിട്ടുമുണ്ട്. നാല് ലക്ഷം മെമ്പർമാരുള്ള പാര്‍ട്ടിയാണിത്. ഓരോരുത്തരുടേയും നിലപാട് പ്രത്യേകം ചോദിക്കേണ്ടതില്ല, അതിനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി പ്രസ്താവന അടക്കം പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ആശയക്കുഴപ്പം ഇല്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ല’. വിജയരാഘവന്‍ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച വിജയരാഘവന്‍ രമേശ് ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ അന്നം മുടക്കിയത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിച്ചയാളാണ് പ്രതിപക്ഷ നേതാവ്. അതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button