ദോഹ: ഡിസംബർ 23 മുതലാണ് ഖത്തറിൽ കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ തുടങ്ങിയത്. ഇതുവരെ 7,21,236 ഡോസ് കുത്തിവെപ്പ് നൽകിയാതായി അധികൃതർ അറിയിക്കുകയുണ്ടായി. അതായത് രാജ്യത്തെ പ്രായപൂർത്തിയായവരിൽ 18.2 ശതമാനത്തിലധികം ആളുകൾക്കും ഒരുേഡാസ് കുത്തിവെെപ്പങ്കിലും നൽകിക്കഴിഞ്ഞു. ആറിൽ ഒരാൾ കുത്തിവെപ്പ് സ്വീകരിച്ചുകഴിഞ്ഞു. 60ന് മുകളിൽ പ്രായമായവരിൽ 66.8 ശതമാനം പേരും ഒരു ഡോെസങ്കിലും വാക്സിൻ എടുത്തിട്ടുണ്ട് ഇപ്പോൾ. 70 വയസ്സിന് മുകളിലുള്ള 69.4 ശതമാനം പേരും 80 വയസ്സിന് മുകളിലുള്ള 70 ശതമാനത്തിലധികം ആളുകളും വാക്സിനെടുത്തിരിക്കുകയാണ്.
നാലു ഘട്ടമായി എല്ലാവർക്കും കുത്തിവെപ്പ് നൽകുകയാണ് പൊതുജനാരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവിൽ ഖത്തറിൽ അമേരിക്കൻ ഉൽപന്നങ്ങളായ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ സൗജന്യമാണ്.
27 ഹെൽത്ത് സെൻററുകളിലും ലുൈസലിലെ ൈഡ്രവ് ത്രൂ സെൻററിലും അൽവക്റ ജനൂബ് സ്േറ്റഡിയത്തിലെ ൈഡ്രവ് ത്രൂ സെൻററിലും ക്യു.എൻ.സി.സിയിലുമാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യമുള്ളത്. ലുസൈലിലും വക്റയിലും രണ്ടാമത് ഡോസ് മാത്രമേ നൽകുന്നുള്ളൂ.
Post Your Comments