ചണ്ഡിഗഡ്: പഞ്ചാബിൽ ബിജെപി എംഎൽ എ അരുൺ നാരംഗിനെതിരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ 300 പേർക്കെതിരെ വധശ്രമത്തിന് കേസ്. പഞ്ചാബ് പോലീസിന്റേതാണ് നടപടി. ഐ.പി.സി 307-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പഞ്ചാബിലെ മാലോട്ട് മേഖലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
Read Also: പാമ്പിൻ വിഷം കടത്താൻ ശ്രമം; ആറു പേർ അറസ്റ്റിൽ
കർഷക സമരത്തിന്റെ പേരിൽ പോലീസ് നോക്കിനിൽക്കെയാണ് ഒരു സംഘം എംഎൽഎയ്ക്ക് നേരെ ആക്രമണം നടത്തിയത്. അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ ശേഷമായിരുന്നു ആക്രമണം. പ്രതിഷേധക്കാരോട് സംസാരിക്കാനിറങ്ങിയ അദ്ദേഹത്തിന് നേരെ കരി ഓയിൽ ഒഴിക്കുകയും ഷർട്ട് വലിച്ചു കീറുകയുമായിരുന്നു. 300 ലേറെ പേർ സംഭവസ്ഥലത്തുണ്ടായിരുന്നതായാണ് പഞ്ചാബ് ബിജെപി ഘടകം ആരോപിക്കുന്നത്.
ആസൂത്രിതമായ നീക്കമാണ് എംഎൽഎയ്ക്ക് നേരെയുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അരുൺ നാരംഗ് പട്ടണത്തിലെത്തുമെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് ഒരു കൂട്ടം നിലയുറപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments