Latest NewsKeralaNewsIndia

വാട്‌സ് ആപ്പിൽ ഒരു ‘ഹായ്’ അയച്ചാൽ പ്രകടനപത്രിക മുതൽ ബൂത്തിലെ ക്രമനമ്പർ വരെ ഫോണിലെത്തും

തിരുവനന്തപുരം : വാട്‌സ് ആപ്പിൽ ഒരു ‘ഹായ്’ അയച്ചാൽ മതി. പ്രകടനപത്രിക മുതൽ ബൂത്തിലെ ക്രമനമ്പർ വരെ ബിജെപി വോട്ടർമാരിലെത്തിക്കും. ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ വിവരസാങ്കേതിക വിദ്യ -നവമാദ്ധ്യമ വിഭാഗമാണ് സംവിധാനം ഒരുക്കിയത്. 8086047777 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘hi” എന്ന് ടൈപ്പ് ചെയ്താൽ എൻഡിഎയുടെ പ്രചാരണ സാമഗ്രികൾ നിങ്ങൾക്കും ലഭ്യമാകും.

Read Also : മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിന്റെ തിരക്കഥ വിപണിയില്‍ എത്തി 

പ്രകടന പത്രിക, പോസ്റ്റുകൾ, പ്രചരണ വീഡിയോകൾ, തെഞ്ഞെടുപ്പ് ഗാനങ്ങൾ, ബൂത്തിലെ ക്രമനമ്പരുകൾ, ഭരണ -പ്രതിപക്ഷ വീഴ്ചകളെ ആസ്പദമാക്കി തയ്യാറാക്കിയ കുറ്റപത്രം തുടങ്ങിയവയാണ് വോട്ടർമാരുടെ മൊബൈൽ ഫോണിലേക്കും കംപ്യൂട്ടറുകളിലേക്കും എത്തിക്കുക. തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ആശയങ്ങളും ഇടത് – വലത് മുന്നണികളുടെ വാഗ്ദാനങ്ങളിലെ പൊളളത്തരവും നേരിട്ട് ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്‌സ് ആപ്പ് ഓട്ടോമേറ്റഡ് സർവീസ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button