അബുദാബിയിലെ അബൂമുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം ഏപ്രിലില്‍ പൂര്‍ത്തിയാകും. ശില്പങ്ങളും മറ്റും സ്ഥാപിക്കുന്ന ജോലികള്‍ മേയില്‍ ആരംഭിക്കും. പൂര്‍ണമായും ഇന്ത്യയില്‍ കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശിലകള്‍ അബുദാബിയില്‍ എത്തിച്ചു ബന്ധിപ്പിച്ചാണു മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേത്രം സജ്ജമാക്കുന്നത്.
Also Read:മേൽശാന്തിയുടെ മാല മോഷണം; ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ
4500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണു തറ രൂപപ്പെടുത്തിയത്. മധ്യപൂര്‍വദേശത്തു പരമ്ബരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രത്തിന് യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുംവിധം 7 കൂറ്റന്‍ ഗോപുരങ്ങളുമുണ്ടാകും. 707 ചതുരശ്ര മീറ്റര്‍ ശിലകളിലെ പുരാണ കഥകളുടെ ശില്പാവിഷ്കാരം സന്ദര്‍ശകര്‍ക്കു പുതുമ പകരും.
Post Your Comments