Latest NewsKeralaNews

പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയം നേടുമെന്ന് പിസി ജോര്‍ജ്

കോട്ടയം : പൂഞ്ഞാറില്‍ വലിയ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജ്. മണ്ഡലത്തില്‍ മത്സരം താനും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

‘പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ല. ഒന്‍പത് സ്ഥാനാര്‍ഥികളാണുള്ളത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്, യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയംകാരന്‍, ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുകാരനും. പൂഞ്ഞാറുകാര്‍ക്ക് വോട്ട് ചെയ്യാന്‍ പൂഞ്ഞാറുകാരനായി ഞാന്‍ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നത്.’-പി.സി. ജോര്‍ജ് പറഞ്ഞു.

Read Also  :  ബിജെപിയുടെ ആദ്യത്തെ രണ്ട് എംപിമാർ, ഇവരെയാണ് രാജീവ് ഗാന്ധി ‘നാം രണ്ട് നമുക്ക് രണ്ട്’ എന്ന് പരിഹസിച്ചത് &#821…

ഇരുനൂറിലധികം ചെക്ക് കേസില്‍ വാദിയാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. പ്രതികള്‍ എല്ലാം പാവപ്പെട്ടവരാണ്. ഇത്രയധികം കേസില്‍ വാദിയായ ഒരു ബ്ലേഡുകാരനെ സ്ഥാനാര്‍ഥിയാക്കുന്നതിനേക്കാള്‍ വലിയ അപമാനമുണ്ടോ. സിപിഎമ്മിന്റേയും സിപിഐയുടേയും പ്രവര്‍ത്തകര്‍ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button