Latest NewsKeralaCinemaMollywoodNewsEntertainment

സ്കൂൾ ബാഗും വാട്ടർബോട്ടിലുമായി സ്കൂളിൽ പോകുന്ന മഞ്ജു വാര്യർ! – ഹിറ്റ് ചിത്രത്തെ ട്രോളി സോഷ്യൽ മീഡിയ

ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രസ്മീറ്റുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു മേക്കോവറിലൂടെയും അഭിനയത്തിലൂടെയും ആരാധകരെ ഞെട്ടിക്കുകയാണ്.

ബ്ലാക്ക് ഷോർട്ട് സ്കർട്ടും വെള്ള ഷർട്ടുമണിഞ്ഞാണ് മഞ്ജു പ്രസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയത്. 40 വയസ് കഴിഞ്ഞിട്ടും മഞ്ജു ഒരു കൗമാരിയെ പോലെ തന്നെയെന്നാണ് ആരാധകർ പറയുന്നത്. മഞ്ജുവിൻ്റെ വൈറലായ ചിത്രം കണ്ടാൽ സ്കൂൾ കുട്ടിയെ പോലെയുണ്ടെന്നും ചിലർ പറയുന്നു. ഇത്തരത്തിൽ ചിത്രീകരിക്കുന്ന ട്രോൾ ഫോട്ടോകളും ആരാധകർ ഇറക്കി തുടങ്ങി. സ്കൂൾ ബാഗും, വാട്ടർ ബോട്ടിലുമായി യൂണിഫോം ഇട്ട് സ്കൂളിൽ പോകുന്ന മഞ്ജുവിൻ്റെ ട്രോൾ ചിത്രവും സോഷ്യൽ മീഡിയകളിൽ ഹിറ്റാണ്.

Also Read:നൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയിൽ

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button