KeralaLatest NewsNews

5 വർഷത്തിനുള്ളിൽ നൽകിയത് 2 ലക്ഷം കോടിയുടെ സഹായങ്ങൾ; നരേന്ദ്ര മോദി കേരളത്തെ മികച്ച രീതിയിലാണ് പരിഗണിച്ചതെന്ന് ജെപി നദ്ദ

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ കേരളത്തിന് നൽകിയത് 2 ലക്ഷം കോടിയുടെ സഹായങ്ങളാണെന്ന് ജെ.പി നദ്ദ

ഇടുക്കി: കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ കേരളത്തിന് നൽകിയത് 2 ലക്ഷം കോടിയുടെ സഹായങ്ങളാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ലോക്ക് ഡൗൺ സമയത്ത് 22 ലക്ഷം മലയാളി സ്ത്രീകളുടെ അക്കൗണ്ടിൽ പണം എത്തിയെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ ബിജെപിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ മികച്ച രീതിയിലാണ് പരിഗണിച്ചത്. യുപിഎ സർക്കാർ 47,000 കോടി രൂപ മാത്രം നൽകിയപ്പോഴാണ് മോദി സർക്കാർ 2 ലക്ഷം കോടി രൂപ വിവിധ പദ്ധതിക്കായി കേരളത്തിന് നൽകിയത്. തിരുവനന്തപുരം, കൊച്ചി സോളാർ സിറ്റി പദ്ധതിക്കായി 1,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. രണ്ടര ലക്ഷം പാചക വാതക കണക്ഷനുകളും 5 ലക്ഷം എൽഇഡി ബൾബുകളും കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയെന്നും നദ്ദ വ്യക്തമാക്കി.

Read Also: വോട്ടർപട്ടികയിലെ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

കേരളത്തിൽ കിസാൻ സമ്മാൻ നിധിയിൽ 37,000 ഗുണഭോക്താക്കളാണുള്ളത്. കേരളത്തിലെ 17 നഗരങ്ങൾ കേന്ദ്രം അമൃത് പദ്ധതിക്കായി തെരഞ്ഞെടുത്തു. 17 ഫുഡ് പാർക്കുകൾ വരാൻ പോകുന്നു. പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസികളുടെ കാര്യത്തിലും കാര്യക്ഷമമായ ഇടപെടലുകളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഗൾഫിൽ മലയാളികൾ കുടുങ്ങിയപ്പോൾ സഹായിക്കാൻ മോദി സർക്കാർ ഓടിയെത്തി. ഫാദർ ടോമിനെയും അലക്സിനെയും നഴ്സുമാരെയും കേരളത്തിലെത്തിച്ചത് ചില ഉദാഹരണങ്ങൾ മാത്രമാണെന്നും നദ്ദ പറഞ്ഞു.

അഴിമതിക്കാരായ എൽഡിഎഫിനോടും യുഡിഎഫിനോടും കേരളം ഗുഡ്ബൈ പറയണം. ഒരു കൂട്ടർ സ്വർണത്തിൽ അഴിമതി നടത്തുമ്പോൾ ഒരു കൂട്ടർ സോളാറിലാണ് അഴിമതി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യക്കെതിരെ പോരാടാൻ ഭീകരർക്ക് അത്യാധുനിക ആയുധങ്ങള്‍ വാങ്ങി നല്‍കാൻ പാക്കിസ്ഥാന്‍‍ ഒരുങ്ങുന്നതായി വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button