NattuvarthaLatest NewsKeralaNews

ഭഗവദ്ഗീതയെ മതഗ്രന്ഥം മാത്രമായി കാണരുത്, ജ്ഞാനശാസ്ത്രമായോ, കര്‍മ്മശാസ്ത്രമായോ വ്യാഖ്യാനിക്കാം; ഇ. ശ്രീധരൻ

ഭഗവദ്ഗീതയെ മതഗ്രന്ഥം മാത്രമായി കാണരുതെന്നും ജ്ഞാനശാസ്ത്രമായോ, കര്‍മ്മശാസ്ത്രമായോ വ്യാഖ്യാനിക്കാമെന്നും ഇ. ശ്രീധരൻ. കർമ്മ മണ്ഡലത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും, ശിഷ്ടജീവിതം പൊതുജന സേവനത്തിനായി മാറ്റിവെക്കുകയും ചെയ്ത പാലക്കാട് എൻ.ഡി.എ സ്ഥാനാർഥിയായ മെട്രോമാൻ, ഭഗവതത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം വ്യക്തമാക്കുകയാണ്.

‘ഭഗവദ്ഗീത ജ്ഞാനശാസ്ത്രമാണെന്ന് പറയാം. അല്ലെങ്കില്‍ കര്‍മ്മശാസ്ത്രമായിട്ടും വ്യാഖ്യാനിക്കാം. മതഗ്രന്ഥം മാത്രമായി കാണരുത്. ആര്‍ക്കുമത് ഉപയോഗിക്കാം. ഭഗവദ്ഗീത ഉണ്ടായത് 5187 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്നാണത് കുരുക്ഷേത്രത്തില്‍ നടന്നത്. ശരിക്ക് പറയുകയാണെങ്കില്‍ അതൊരു ഭരണനിര്‍വഹണ വചനാമൃതമാണ്. സാധാരണക്കാരായ നമ്മുടെ ജീവിതത്തില്‍, പ്രത്യേകിച്ച് എന്നെപ്പോലുള്ളവര്‍ക്ക്, എന്നും കര്‍മ്മം ചെയ്യുന്നവര്‍ക്ക്, വളരെ സഹായകമായ ഗ്രന്ഥമായിട്ടാണ് ഞാനതിനെ കണക്കാക്കുന്നത്.

അതില്‍ ഭക്തി വളരെ കുറവാണ്. എങ്ങനെയാണ് കര്‍മ്മം ചെയ്യേണ്ടത്, കര്‍മ്മം ചെയ്താല്‍ എന്താണ് ഫലം, ഇങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലും. ഗീതയിലെ ശ്ലോകങ്ങള്‍ മനഃപാഠമാക്കിയാല്‍, ആവശ്യമുള്ള സമയത്ത് ഒരു ശ്ലോകം ചൊല്ലിയാല്‍ പ്രചോദനം തനിയെ വന്നോളും. അതാണ് ഭരണ നിര്‍വഹണ വചനാമൃതം എന്നുപറയുന്നത്. ഗീത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്’. ഇ ശ്രീധരൻ പറയുന്നു.

പല എതിര്‍പ്പുകളും വരുമ്പോള്‍ നിരാശ വരുമെന്നും, അപ്പോഴൊക്കെ ഭഗവദ്ഗീതയാണ് സഹായത്തിനെത്തിയിട്ടുള്ളതെന്നും ഹിന്ദുവിശ്വ മാസികയുടെ എഡിറ്ററോടുള്ള സംഭാഷണത്തിൽ  ഇ. ശ്രീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button