കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കണ്ണൂര്‍ മണ്ഡലത്തില്‍ 1743 ഇരട്ടവോട്ടുണ്ടെന്ന് കാണിച്ച് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പു കമീഷന് നേരിട്ടു കൈമാറിയ വോട്ടര്‍ പട്ടികയിൽ എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന് ഇരട്ടവോട്ട്.
എന്നാൽ തനിക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്നാണ് ഷമ മുഹമ്മദിന്റെ വാദം. ഇത് തെറ്റായ ഒരു വാദമാണ്. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട് ക്രമനമ്ബറുകളിലും അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89ാം നമ്ബര്‍ ബൂത്തായ കണ്ണൂര്‍ ഗവ. ടിടിഐ മെന്നിലെ 532ാം നമ്പറിലും 1250ാം നമ്പറിലുമാണ് ഷമ മുഹമ്മദിന്റെ ഇരട്ടവോട്ട്. പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരിനൊപ്പം വീട്ടുനമ്പര്‍ 6/628 ‘മിസ്റ്റ്’ എന്ന വിലാസവും കാണിച്ച ആദ്യത്തേതില്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്ബര്‍: യുഎക്സ്‌കെ 0882373. ക്രമനമ്ബര്‍ 1250ല്‍ പിതാവിനു പകരം ഉമ്മ കെ പി സോയ മുഹമ്മദിന്റെ പേരാണ് കാണിച്ചിട്ടുള്ളത്. വിലാസം: വീട്ടുനമ്ബര്‍ 7/281 ‘മിസ്റ്റ്’. യുഎക്സ്‌കെ 0370890 നമ്പറില്‍ തിരിച്ചറിയല്‍ കാര്‍ഡും അനുവദിച്ചിട്ടുണ്ട്.
Post Your Comments