ന്യൂസിലന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബംഗ്ലാദേശിന് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റ് ആറ് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.4 ഓവറിൽ 154 റൺസിന് എല്ലാവരും പുറത്തായി. 76 റൺസുമായി പുറത്താകാതെ നിന്ന മഹമ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
ന്യൂസിലാന്റിന് വേണ്ടി 7.4 ഓവറിൽ 27 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ ജെയിംസ് നീഷവും 10 ഓവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയുമാണ് ബംഗ്ലാദേശിനെ തകർത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി ഡെവൺ കോൺവെ 126 റൺസും ഡാരിൻ മിച്ചൽ 100 റൺസും നേടി മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചു. ബംഗ്ലാദേശ് നിരയിൽ റൂബൽ ഹൊസൈൻ മൂന്ന് വിക്കറ്റ് നേടി.
Post Your Comments