KeralaLatest NewsNewsCrime

യുവാവ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മേലുകാവ് ഇല്ലിക്കൽ (മുരുക്കുംകൽ) അലക്‌സാണ് (23) തൂങ്ങി മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തുകയുണ്ടായി. പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കൾ കാഞ്ഞാർ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിൽ പരാതിയും നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പാറക്കെട്ടിൽനിന്ന് താഴെവീണ് പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

അലക്‌സും പെൺകുട്ടിയും നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു ഉണ്ടായത്. ഇതിനിടെ പെൺകുട്ടി താഴേക്കുവീണു. പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്‌സ് ബോധരഹിതയായ പെൺകുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിക്കുകയുണ്ടായി. തുടർന്ന് സ്വന്തം ജീൻസ് സമീപത്തെ മരത്തിൽ കുടുക്കി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button