എയർ ഇന്ത്യ പൂർണമായും വിൽക്കുമെന്നും, പുതിയൊരു ഉടമയെ കണ്ടെത്തണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഓഹരിവിറ്റഴിക്കൽ അല്ലെങ്കിൽ വിറ്റഴിക്കാതിരിക്കൽ എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കുകയായിരുന്നില്ല. മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. സ്ലേറ്റ് വൃത്തിയാക്കിയ ശേഷം വരയ്ക്കേണ്ടതുണ്ട്. ഇത് പുതിയ വീട് തീർച്ചയായും കണ്ടെത്തണം’ മന്ത്രി പറഞ്ഞു.
64 ദിവസം കൊണ്ട് സ്വകാര്യ കമ്പനിക്കു വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് ഈ വർഷാവസാവനത്തോടെ പുതിയ ഉടമയ്ക്ക് കൈമാറും. എയർ ഇന്ത്യ വാങ്ങാൻ താത്പര്യമുള്ള ധന ബിഡ്ഡുകൾ 64 ദിവസത്തിനകം പൂർത്തിയാക്കുമെന്നും, പല ബിഡ്ഡർമാരെയും ഷോർട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments