ആലപ്പുഴ: വിവാഹം ഷൂട്ട് ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ക്യാമറ സ്റ്റാന്റ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ് താഴേക്ക് വീഴുകയാണ് ഉണ്ടായത്.
Post Your Comments