‘റിപ്പോര്‍ട്ടര്‍ ലൈവ്’ ചാനലിന്റെ മാദ്ധ്യമപ്രവര്‍ത്തകനും ചാനല്‍ ഉടമയുമായ എംവി നികേഷ്കുമാറിനോട് പൊട്ടിത്തെറിച്ച് തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. ശബരിമല എങ്ങനെയാണ് വൈകാരിക വിഷയം ആകുന്നതെന്നും സുപ്രീം കോടതിയല്ലേ ശബരിമല സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചെതെന്നുമുള്ള ചോദ്യം വന്നപ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥി പൊട്ടിത്തെറിച്ചത്.
അഞ്ച് വര്‍ഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചുവെങ്കില്‍ ബിജെപിയെ പരീക്ഷിക്കാന്‍ ജനം തയ്യാറാകണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അങ്ങനെ ദ്രോഹം സംഭവിച്ചുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ വരികയാണെങ്കില്‍ അങ്ങനെ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരമെന്നും നടന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ശബരിമലയുടെ ബന്ധപ്പെട്ട ചോദ്യം വന്നത്. സുരേഷ് ഗോപിയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ വന്നത് സുപ്രീം കോടതിയാണോ കേരള സര്‍ക്കാരാണോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍ ഇങ്ങനെ:
‘സുപ്രീം കോടതി കൊണ്ടുവന്ന എല്ലാം നിങ്ങളങ്ങ് അംഗീകരിച്ചോ? നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചു…ബാക്കി ആര് പൊളിച്ചു? ഡോണ്ട് ട്രൈ ടു പ്ളേ ദ ഫൂള്‍ വിത്ത് മീ നികേഷ്…നോ ഇറ്റ്സ് വെരി ബാഡ്…നിങ്ങള്‍ ഉടനെ സുപ്രീം കോടതിയുടെ തലയിലാ വയ്ക്കുന്നത്? (ഒച്ചയുയര്‍ത്തി)സുപ്രീം കോടതി പറഞ്ഞോ…ഈ…കൊണ്ടുചെന്ന് വലിച്ചുകേറ്റാന്‍? പറഞ്ഞോ?! പ്ലീസ്…പ്ലീസ്… യു ആര്‍ ഡ്രാഗിങ്ങ് മീ ട്ടോ ദ റോങ്ങ് ട്രാക്ക്…പ്ലീസ്..’
Read Also: അവിഹിതബന്ധം ഇല്ലാത്ത എത്ര എംഎല്‍എ മാരുണ്ട്? വിവാദ പ്രസ്താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി
സുപ്രീം കോടതിയല്ലേ ഈ വിഷയത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും അത് കേരള സര്‍ക്കാര്‍ നടപ്പാക്കുകയല്ലേ ചെയ്തിട്ടുള്ളതെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ തുടര്‍ന്നും ചോദിക്കുന്നുണ്ട്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി അതിനോടും കടുത്ത ഭാഷയില്‍ തന്നെയാണ് ഉത്തരം നല്‍കുന്നത്. ചോദ്യത്തോട് ‘ഓ…സുപ്രീം കോടതി പറഞ്ഞു.. പെണ്ണുങ്ങളെയൊക്കെ കൊണ്ടുചെന്ന് പോലീസ് ചട്ടയണിയിച്ച് കയറ്റാന്‍’-എന്നാണ് നടന്‍ പ്രതികരിക്കുന്നത്. തുടര്‍ന്ന് പുന്നപ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ എന്താണ് തുലഞ്ഞുപോയത് എന്നും എന്തിനാണ് അവിടം പൂട്ടിട്ട് പൂട്ടിയതെന്നും നടന്‍ ചോദിക്കുന്നു. പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലമാണെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ഉത്തരം നല്‍കുമ്ബോള്‍ ചുമ്മാതിരിക്കണമെന്നും ‘ഒരു വഞ്ചനയുടെ കഥയുടെ ചുരുളുകള്‍ വച്ചിരിക്കുന്ന പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണ്’ പുന്നപ്ര-വയലാര്‍ സ്മാരകമെന്നും ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.
Post Your Comments