KeralaLatest NewsNews

വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം; കേരളത്തിൽ ഭരണം തുടരുമോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് യെച്ചൂരി

വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

കോഴിക്കോട്: വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ ഭരണം തുടരുമോയെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതിന് തുടർഭരണം വന്നാൽ നാട് തകരുമെന്ന എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സ്വർണ്ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

എ കെ ആന്റണിയുടെ പ്രസ്താവന സിപിഎമ്മിനെ കുറിച്ച് അറിയാത്തതിനാലാണ്. എൽ.ഡി.എഫ് സർക്കാർ തുടരുന്നത് സർവനാശമാണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കേരളത്തിൽ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

35 വർഷം നീണ്ട ബംഗാളിലെ ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല. വ്യക്തികളുടെ വിശ്വാസത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകില്ലെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാംഗോംഗ് മേഖലയിൽ നിന്നും അതിർത്തി സേനകൾ പിന്മാറി; ലഡാക്കിലെ സംഘർഷത്തിന് അയവു വന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button