Latest NewsKeralaNews

ന്യായ് പദ്ധതി പഠിച്ച ശേഷം എടുത്ത തീരുമാനം, യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂർ

തിരുവനന്തപുരം : കേരളത്തില്‍ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് ശശി തരൂര്‍ എംപി. മാസം 6000 രൂപ നല്‍കുന്നത് അസാധ്യമായ കാര്യമല്ലെന്നും പഠിച്ച ശേഷം എടുത്ത തീരുമാനമാണെന്നും ശശി തരൂർ പറഞ്ഞു.

‘മാസം 6000 രൂപ നല്‍കുന്നത് അസാധ്യമായ കാര്യമല്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. 6000 എന്ന് വെറുതെ പറഞ്ഞതല്ല. പഠിച്ച ശേഷം എടുത്ത തീരുമാനമാണ്. ഛത്തീസ്ഗഢില്‍ ഇതിനകം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. കൊടുക്കല്‍ മാത്രമല്ല, വരുമാനവും ഉണ്ടാക്കും.’ ശശി തരൂര്‍ പറഞ്ഞു.

Read Also  :  അയ്യപ്പൻ ട്രൈബൽ ലീഡർ, ശബരിമല ഹിന്ദുക്കളുടേതാണെന്ന് ആരറിഞ്ഞു?; വിജയരാഘവന്റെ ഭാര്യ ബിന്ദുവിൻ്റെ പഴയ പോസ്റ്റ് വിനയാകുമ്പോൾ

നിലവിലെ സര്‍ക്കാര്‍ കടത്തിലാണ്. ക്ഷേമ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വരുമാനം വേണം. വരുമാനം ഉണ്ടാക്കാനുള്ള വഴികള്‍ ആവിഷ്‌കരിച്ചത് യുഡിഎഫ് മാത്രമാണെന്നും നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമം കൊണ്ടുവരുമെന്നും ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ വിദ്യഭ്യാസ മേഖലയെ പുനരാവിഷ്‌കരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പഠിക്കുന്ന വിഷയത്തിലധിഷ്ഠിതമായ തൊഴില്‍ മേഖല ഉറപ്പ് വരുത്താന്‍ മാറ്റം വരണം. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. വിദേശ സര്‍വകലാശാലകളുടെ നിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികള്‍ കൊണ്ടു വരണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button