
ചിറ്റാരിക്കാൽ; കടുമേനിയിലെ വനത്തിനുള്ളിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ രാമകൃഷ്ണന്റെ മരണം കൊലപാതകം തന്നെയാണെന്നു പോലീസ് പറയുകയുണ്ടായി. ഇതെത്തുടർന്ന് രാമകൃഷ്ണന്റെ ഭാര്യ തമ്പായിയുൾപ്പെടെ 4 പേരെ ചിറ്റാരിക്കാൽ പോലീസ് കസ്റ്റഡിയിലെടുത്തു. കടുമേനി സർക്കാരി പട്ടികവർഗ കോളനിയിലെ പാപ്പിനിവീട്ടിൽ രാമകൃഷ്ണനെയാണ് (47) കഴിഞ്ഞ 23 നു രാവിലെ വീട്ടിനു സമീപത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പാടുകൾ കണ്ടതോടെയാണ് മരണത്തിൽ ദുരൂഹത നിറഞ്ഞത്. തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പു നടത്തുകയുണ്ടായി.
22 നു രാത്രി വീടിന്റെ ഉമ്മറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രാമകൃഷ്ണനെ ഭാര്യയും അയൽവാസികളായ 3 യുവാക്കളും ചേർന്നു വീടിന്റെ കഴുക്കോലിൽ സാരിയുപയോഗിച്ചു കെട്ടിത്തൂക്കുകയും, മരണമുറപ്പാക്കിയശേഷം പാതിരാത്രിയോടെ മൃതദേഹം സമീപത്തെ വനത്തിൽ തള്ളുകയുമായിരുന്നെന്നാണ് പോലീസ് കണ്ടെത്തുകയുണ്ടായി. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ പി.രാജേഷ് എസ്ഐ കെ.പി.രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിനാസ്പദമായ മറ്റു സംഭവങ്ങളും പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.
Post Your Comments