Latest NewsIndiaNewsInternational

രാഷ്​ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന്​ വേണ്ടി; പ്രധാനമന്ത്രി നരേന്ദ്രമോദി

രാഷ്​ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന്​ വേണ്ടിയായിരുന്നുവെന്ന് ​ പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗ്ലാദേശിന്‍റെ അമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ്​ ബംഗ്ലാദേശിന്​ വേണ്ടിയുള്ള സ്വാതന്ത്ര്യ സമരമെന്ന് അദ്ദേഹം വ്യക്തമാക്കി. താനും കൂട്ടാളികളും ബംഗ്ലാദേശിന്​ വേണ്ടി ഇന്ത്യയില്‍ സത്യാഗ്രഹമിരുന്നുവെന്നും, ബംഗ്ലാദേശിന് വേണ്ടിയുള്ള സമരത്തില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായി ധാക്കയില്‍ എത്തിയതായിരുന്നു മോദി.

ബംഗ്ലാദേശ് സമരത്തിനിടെ ജീവത്യാഗം ചെയ്ത ധീര സൈനികരെയും, കൂടെ നിന്ന ഇന്ത്യക്കാരെയും അനുസ്മരിക്കാതെ ഈ ദിനം പൂര്‍ത്തിയാകില്ലെന്നും, അവരെ നാം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കരുതെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button