രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് സിപിഎം നേതാവ് എംവി ജയരജാന്‍. സ്വതന്ത്രപദവി ഭരണഘടന കല്പിച്ചുനല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിന്റെ ചട്ടുകമായി അധഃപതിച്ചു. ബിജെപി അധികാരത്തില്‍ വന്നതിനുശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരികയാണ്. അത് തന്നെയാണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്നും ജയരാജന്‍ പറഞ്ഞു. ജനവിധിയെ ഭയക്കുന്നവര്‍ ഇതും ഇതിനപ്പുറവും ചെയ്യും. ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരികതന്നെ ചെയ്യണമെന്നും ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം ……………………
ജനവിധിയെ ഭയക്കുന്നവർ
====================
രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നതാണ് നിയമവ്യവസ്ഥ. ഭരണഘടനയും നിയമവുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് കേന്ദ്രസർക്കാർ ചെയ്തികൾ പലതും തെളിയിക്കുന്നത്. അതുപോലൊരു ചെയ്തിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇലക്ഷൻ കമ്മീഷന് നൽകിയ കത്ത്. ഇലക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങളെല്ലാം ആരംഭിച്ചതിനുശേഷമാണ് ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനം മരവിപ്പിച്ചത്. ഇത് ജനാധിപത്യത്തിന് നിരക്കുന്നതല്ല.
സ്വതന്ത്രപദവി ഭരണഘടന കല്പിച്ചുനൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാറിന്റെ ചട്ടുകമായി അധഃപതിച്ചു. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷമാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ഏപ്രിൽ 21ന് കാലാവധി അവസാനിക്കുന്ന രാജ്യസഭാ അംഗങ്ങളുടെ ഒഴിവിലേക്ക് അതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ നിലവിലുള്ള നിയമസഭാംഗങ്ങളുടെ കാലാവധി അവസാനിക്കാത്തത് കൊണ്ടുതന്നെ നിയമപരമായി യാതൊരു തടസ്സവുമില്ല. എന്നിട്ടും ഇലക്ഷൻ കമ്മീഷൻ കേന്ദ്രസർക്കാറിന്റെ നിയമവിരുദ്ധ നടപടികൾക്ക് കൂട്ടുനിന്നു. അത് ദുരൂഹമാണ്.
Read Also : നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി; അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവയ്‌പ്പ്
ബിജെപി അധികാരത്തിൽ വന്നതിനുശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരികയാണ്. അത് തന്നെയാണ് ഇക്കാര്യത്തിൽ സംഭവിച്ചത്. ജനവിധിയെ ഭയക്കുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും. ജനാധിപത്യവിശ്വാസികൾ പ്രതിഷേധമുയർത്തിക്കൊണ്ടുവരികതന്നെ ചെയ്യണം.
എം.വി. ജയരാജൻ
https://www.facebook.com/MVJayarajan/posts/4062983503732544
Post Your Comments