കൊൽക്കത്ത : ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി കലിത മാജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഔസ്ഗ്രാം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കലിത വീട്ടു ജോലിക്കാരിയാണ്. കലിതയുടെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
നിരവധി വീടുകളിൽ ജോലി ചെയ്താണ് കലിത കുടുംബം പുലർത്തുന്നത്. ഭർത്താവ് പംബ്ലറാണ്. തന്റെ ജോലി ഏതുമാകട്ടെ അത് അഭിമാനത്തോടെ ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന കലിത സമൂഹത്തിന് പ്രതീക്ഷ നൽകുന്നുവെന്നും മോദി വ്യക്തമാക്കി. കലിതയുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകളും പ്രധാനമന്ത്രി ട്വീറ്റിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.
Read Also : പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവര്‍ക്ക് മോദിയെ വിമർശിക്കാൻ കഴിയില്ല
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വളരെ ചെറുപ്പത്തിൽ തന്നെ കലിത വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നു. അച്ഛന്റെ മരണ ശേഷം കലിത കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഏഴ് പെൺമക്കളും ഒരു ആൺകുട്ടിയും ചേർന്നതാണ് കലിതയുടെ കുടുംബം. കലിതയ്ക്ക് മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമുണ്ട്.
एक गरीब किसान की बेटी, प्लंबर की पत्नी,
6 साड़ी और 5000 रुपये की मालकिन,
टूटी छत वाली झोपड़ी में रहने वाली, अनुसूचित जाती की महिला #कलीता माझी @BJP4India
की आउसग्राम विधान सभा सीट से उम्मीदवार है। घरों में बर्तन मांज के गुज़ारा करने वाली कलीता से मिलिए https://t.co/9L4x8bRIZL— Manogya Loiwal मनोज्ञा लोईवाल (@manogyaloiwal) March 21, 2021
Post Your Comments