COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് 510 പേർക്ക് കോവിഡ്

ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 500ന് മുകളിലെത്തിയിരിക്കുന്നു. ഇന്ന് 510 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചു. 372 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,292 ആയി ഉയർന്നു. ഇവരിൽ 3,76,203 പേർക്കും രോഗം ഭേദമായിരിക്കുന്നു.

ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,637 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,452 ആയിരിക്കുന്നു. ഇവരിൽ 630 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 213 പുതിയ കേസുകളാണ് കണ്ടെത്തിയത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 213, കിഴക്കൻ പ്രവിശ്യ 94, മക്ക 79, വടക്കൻ അതിർത്തി മേഖല 20, മദീന 20, ഹാഇൽ 19, അൽ ഖസീം 18, അസീർ 14, തബൂക്ക് 10, ജീസാൻ 7, അൽബാഹ 6, അൽജൗഫ് 5, നജ്റാൻ 5.

shortlink

Related Articles

Post Your Comments

Related Articles


Back to top button