ന്യൂഡല്‍ഹി: കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ വില്പന സെപ്തംബര്‍ 30 വരെ തുടരാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികൾക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആര്.ഡി.എ.ഐ) അനുമതി. ഈമാസം 31ന് അവസാനിക്കേണ്ട കാലാവധിയാണ് നീട്ടിയത്.
Read Also : ബംഗ്ലാദേശ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
കഴിഞ്ഞ ജൂണിലാണ് കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ പുറത്തിറക്കാന്‍ കമ്പനികൾക്ക് അനുമതി ലഭിച്ചത്. ജൂലായില്‍ ‘കൊറോണ കവച്”, ‘കൊറോണ രക്ഷക്” പോളിസികള്‍ കമ്പനികൾ വിപണിയിലെത്തിച്ചു. 18-65 വയസുള്ളവര്‍ക്കാണ് പോളിസി എടുക്കാനാവുക. ജനുവരി വരെയുള്ള കണക്കുപ്രകാരം 1,000 കോടി രൂപ മതിക്കുന്ന 1.28 കോടി സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. മൂന്നര, ആറര, ഒമ്പതര മാസക്കാലാവധികളാണ് പോളിസികള്‍ക്കുള്ളത്.
ആശുപത്രി മുറിവാടക, നഴ്സിംഗ്, ഐ.സി.യു., ഡോക്ടര്‍ ഫീ, കണ്‍സള്‍ട്ടന്റ് ഫീസ്, പി.പി.ഇ കിറ്റ് , ഗ്ളൗസ് ചെലവുകളും വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് ചെലവും ഉള്‍പ്പെടുത്താവുന്നതാണ് പോളിസികള്‍.
Post Your Comments