ഒമാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇന്ത്യയുടെ ചിംഗ്ലെൻസന സിംങിന്റെ സെൽഫ് ഗോളിലൂടെ ആദ്യം ലീഡ് എടുത്തത് ഓമനായിരുന്നു. എന്നാൽ പതറാതെ പൊരുതിയ ഇന്ത്യൻ യുവനിര മൻവീർ സിങിലൂടെ സമനില പിടിച്ചു. സുനിൽ ഛേത്രിയുടെ അഭാവത്തിൽ സന്തോഷ് ജിങ്കനാണ് ഇന്ത്യയെ നയിച്ചത്. അശുതോഷ് മേത്ത, ചിംഗ്ലെൻസന സിംഗ്, സുരേഷ് വാങ്‌ജം, ബിവിപിൻ സിംഗ്, ജെക്‌സൺ സിംഗ്, ആകാശ മിശ്ര എന്നീ ആറ് താരങ്ങൾക്ക് ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറ്റ മത്സരമായിരുന്നു. കളിയിലുടനീളം ആധിപത്യം പുലർത്തിയത് ഓമനായിരുന്നു.
എന്നാൽ ലക്ഷ്യം കാണുന്നതിൽ അവർ പരാജയപ്പെട്ടു. 42-ാം മിനുട്ടിലാണ് ചിംഗ്ലെൻസനിന്റെ സെൽഫ് ഗോളിലൂടെ ഒമാൻ അക്കൗണ്ട് തുറക്കുന്നത്. സാഹിർ അൽ അഗ്‌ബാരി ബോക്സിലേക്കി തൊടുത്ത ത്രൂബോൾ കൈപിടിലൊതുക്കുന്നതിൽ ഗോളി അമരീന്ദർ പരാജയപ്പെട്ടു. തെന്നിത്തെറിച്ച പന്ത് ചിംഗ്ലെൻസനയുടെ കാലിൽ തട്ടി വലയിലേക്ക് കയറുകയായിരുന്നു. എന്നാൽ അധികം വൈകാതെ 51-ാം മിനുട്ടിൽ മൻവീറിലൂടെ ഇന്ത്യ സമനില നേടുകയായിരുന്നു.
Post Your Comments