കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 4,170 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. പവന് 33,600 രൂപയും ഗ്രാമിന് 4200 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണ നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് സ്വർണ്ണ വില ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. പവന് 33,160 രൂപയായിരുന്നു അന്നത്തെ വില. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്.
Post Your Comments