CinemaMollywoodLatest NewsNews

മാസ്സ് ലുക്കിൽ സുകുമാര ‘കുറുപ്പ്’ ടീസർ

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന കുറുപ്പിന്റെ ടീസർ പുറത്തിറങ്ങി. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി പ്രേക്ഷകരിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.

ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ്‌ രാജേന്ദ്രൻ. ദുൽഖറിന്റെ ഉടമസ്ഥയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം മെയ് 28 ന് പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button