Latest NewsNewsIndia

മദനിക്ക് തിരിച്ചടി; ബാംഗ്ലൂര്‍ സ്ഫേടനക്കേസ് വിചാരണ വീണ്ടും വൈകും

2014 ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രിം കോടതിക്ക് നല്‍കിയ ഉറപ്പു നല്‍കിയിരുന്നു.

ബംഗളൂരു: പിഡിപി ചെയര്‍മാൻ അബ്ദുന്നാസിര്‍ മഅ്ദനിയ്ക്ക് തിരിച്ചടിയായി ബാംഗ്ലൂര്‍ സ്ഫേടനക്കേസിന്റെ വിചാരണ വീണ്ടും വൈകും. ബംഗളൂരുവിലുള്ള യു എ പി എ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ട് എസ് ഡി പി ഐ നേതാവ് അഡ്വ.ത്വാഹിര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് ഈ സാഹചര്യം ഉടലെടുത്തത്. അന്‍പത്തിയേഴോളം കേസുകളുള്ള പുതിയ കോടതിയിലേക്ക് കേസ് മാറ്റിയാല്‍ തന്റെ കേസിന്റെ നടപടിക്രമങ്ങള്‍ വൈകുമെന്നതിനാല്‍ അതില്‍ നിന്ന് തന്റെ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിന്നു.

Read Also: ജനപ്രിയ പ്രഖ്യാപനങ്ങളുമായി കേരളത്തിൽ എൻ.ഡി.എയുടെ പ്രകടന പത്രിക; അറിയേണ്ടതെല്ലാം

എന്നാല്‍ പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക്, ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. പത്തു വര്‍ഷത്തോളമായി വിവിധ കോടതികളിലാണ് സ്ഫോടനക്കേസിന്റെ വിചാരണ നടന്നു വരുന്നത്. ആദ്യം ജയില്‍ വളപ്പിലെ കോടതിയില്‍ നടന്ന് വന്ന വിചാരണ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം ബാഗ്ലൂരു സിറ്റി സിവില്‍ കോടതിയിലുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റുകയും അവിടെയുള്ള 49-ാമത് കോടതിയില്‍ വിചാരണ നടന്ന് വരികയുമാണ്. 2014 ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രിം കോടതിക്ക് നല്‍കിയ ഉറപ്പു നല്‍കിയിരുന്നു. 2016ല്‍ വീണ്ടും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരിന്നു.

shortlink

Post Your Comments


Back to top button