കൊച്ചി : തന്റെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന ചിത്രത്തിന് സ്ഥിരീകരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മഅദനി ഇതു സംബന്ധിച്ച വ്യകതത വരുത്തിയത്.
കഴിഞ്ഞ കുറേ നാളുകളായി ‘മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ’എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായിരുക്കുമ്പോള്‍ കൊല്ലം ജില്ലാ കലോത്സവത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടര്‍ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ്ണരൂപം
അതെ,ഇതു ഞാൻ തന്നെയാണ്….
കഴിഞ്ഞ കുറേ നാളുകളായി “മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ”എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായിരുക്കുമ്പോൾ കൊല്ലം ജില്ലാ കലോത്സവത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടർ ശ്രീ ബാബുജേക്കബ് ആണ് സമ്മാനം നൽകുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയർ ചെയ്തു) എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ്മാസ്റ്റർ ആയിരുന്നു ഓരോ മത്സരങ്ങൾക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളിൽ ഒരു സ്റ്റൂളിന്റെ മുകളിൽ എന്നെ കയറ്റിനിർത്തി പ്രസംഗിപ്പിക്കും എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കൾ മത്സരങ്ങൾക്കെല്ലാം വാപ്പായും കൂടെയുണ്ടാകും ഉമ്മായ്ക്കായിരിക്കും എന്നേക്കാൾ ടെൻഷൻ സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാർഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീർഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം…..
https://www.facebook.com/Abdulnasirmaudany/photos/a.713877205350859/2472465282825367/?type=3&__xts__%5B0%5D=68.ARBukPcvGygfz_tJTntfDXmEfJ1rVuwm3VYqwon2ByAxEyDnHh21x4zSUGlrb1sem4Uq-hyc00umzJ67xQrGbCO-KVsBZfTEMxSiiFLTqw89uKDbjkwIp1kRsFgHLt2T1qqb7zD4S0-ljpjMjU84ZucHsS5zO9YIdGcmOTVHWQKlf5Fe0iwk9PfBpv99BxLBF8WxuCixeqkXdegIvOFADDxEcVpnDMvRLC2ZJT73c6Yw5LB9zW-LDv7nKjBlfbi2vOaE3nxeExO79mSAb3zQTaWOJ5CrYAXlv52P7AbTMnb6PvJ4_dn7lHtLct_aaZI773gYiDNJcOI4IUGaAI9TIP6t2Q&__tn__=-R
Post Your Comments