കല്‍ക്കത്ത: സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ നിലപാടുകളിലും മാറ്റം വരുത്തി ബിജെപി. പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആസാം, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ആസാമിലും ബംഗാളിലും ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ആരംഭിക്കും. നിലവില്‍ ആസാമില്‍ ഭരണത്തിലുള്ള ബിജെപി ബംഗാളിലും കേരളത്തിലും പുതുച്ചേരിയിലുമെല്ലാം വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. എല്ലായിടത്തും ബിജെപി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്നു. സിഎഎ, ഗോവധം ഉള്‍പ്പടേയുള്ള പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയങ്ങിളിലടക്കം സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ ബിജെപിയുടെ നിലപാടുകളിലും മാറ്റം വരുന്നുവെന്നതാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രകടന പത്രികകിലും കാണാന്‍ കഴിയുന്ന സവിശേഷത. ബംഗാളിലും കേരളത്തിലുമെല്ലാം പൗരത്വ നിയമം നടപ്പിലാക്കുമെന്ന് പറയുന്ന ബിജെപി അസമില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ മൗനത്തിലാണ്. പ്രകടനപത്രികയില്‍ ഒരിടത്തും പൗരത്വ നിയമത്തെ കുറിച്ച് പരാമര്‍ശിച്ചിട്ട് പോലുമില്ല.
Read Also: കോൺഗ്രസ് തന്നെ വിജയിക്കും, തിരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി
പൗരത്വ നിയമത്തിനെതിരായി വലിയ പ്രതിഷേധം നടന്ന സംസ്ഥാനമായിരുന്നു അസം. അതുപോലെ തന്നെ തമിഴ്നാട്ടില്‍ ഗോവധം നടപ്പിലാക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബിജെപി കേരളത്തില്‍ അത് അത്ര ഊന്നിപ്പറയുന്നില്ല. അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ മത്സരിക്കുന്ന ബിജെപി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രധാന വാഗ്ദാനമായാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശാപ്പ് നിരോധിക്കുമെന്നും ഇറച്ചിക്ക് കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളുടെ കയറ്റി അയക്കുന്നത് നിര്‍ത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. ബിജെപിയുടെ ബീഫ് വിരുദ്ധ നിലപാടിനെതിരെ അതി ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗോവധ നിരോധനം എന്ന പ്രഖ്യാപിത നിലാപാടില്‍ നിന്നും കേരളത്തില്‍ ബിജെപി പിന്നോട്ട് പോയതായി വിലയിരുത്തപ്പെടുന്നത്.
Post Your Comments