Latest NewsNewsIndiaBusiness

ആമസോണ്‍ ഡെലിവറി ഏജന്റുമാര്‍ക്ക് പാസ്റ്റിക്ക് ബോട്ടിലുകളിലും കവറുകളിലുമായി മലമൂത്ര വിസര്‍ജനം ചെയ്യേണ്ടി വരുന്നു; വിവാദം

ജീവനക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആമസോൺ ഉത്തരം പറയേണ്ടതായി വരുന്നു.

വാഷിംഗ്ടണ്‍: ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘദൂര യാത്രകളില്‍ ഡെലിവറി ജീവനക്കാർക്ക് അത്യാവശ സൗകര്യങ്ങൾ പോലും കമ്പനി ചെയ്തു നൽകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോട്ട്. ദീർഘദൂരയാത്രകളിൽ ഡെലിവറി ജീവനക്കാര്‍ക്ക് പാസ്റ്റിക്ക് ബോട്ടിലുകളിലും കവറുകളിലുമായി മലമൂത്ര വിസര്‍ജനം ചെയ്യേണ്ടി വരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read:പന്തിന്റെ ട്വീറ്റിന് ലിവർപൂലിന്റെ റീട്വീറ്റ്

ആരോപണങ്ങൾ ആദ്യഘട്ടത്തില്‍ ആമസോണ്‍ നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് കമ്പനിക്കുള്ളില്‍ നിന്ന് തന്നെ പുറത്തുവന്ന രേഖകള്‍ ഡെലിവറി ഏജന്റുമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആമസോണിന് നേരത്തേ തന്നെ അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നവയാണ്. ഇതോടെ ജീവനക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആമസോൺ ഉത്തരം പറയേണ്ടതായി വരുന്നു.

തൊഴിൽ നഷ്ടമാകുമോയെന്ന ഭയത്താലാണ് പല ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയാത്തതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോള്‍ ബാത്ത് റൂം സൗകര്യം പലപ്പോഴും ഉണ്ടാകാറില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button