അഹമ്മദാബാദ് : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി-20 കാണാന്‍ സ്റ്റേഡിയത്തിലെത്തിയ 22 കാണികള്‍ക്ക് കൊവിഡ്. മാര്‍ച്ച് 12ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയവരിലാണ് ഇവര്‍ ഉള്‍പ്പെട്ടത്. ആദ്യം അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരെ ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാറന്റീൻ ചെയ്യുന്നില്ലെന്നും പരീക്ഷകള്‍ മാറ്റിവക്കാനോ വൈറസ് ബാധിതര്‍ക്ക് ഇളവ് നല്‍കാനോ തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് 18നും 20നും ഇടയില്‍ 6 മത്സരങ്ങളാണ് ഉള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അവര്‍ പരീക്ഷയ്ക്ക് വന്നിരുന്നു. പിന്നീടാണ് അവരെ ഐസൊലേറ്റ് ചെയ്തത് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ആരോപണങ്ങള്‍ ഐഐഎംഎ നിഷേധിച്ചു.
Post Your Comments