കൊൽക്കത്ത: സ്വന്തമായി ഉള്ളത് ഒരു മൺകുടിലും മൂന്ന് ആടുകളും, മൂന്ന് പശുക്കളും മാത്രം. കയ്യിൽ ആകെയുള്ള സമ്പാദ്യം 31,985 രൂപ. ബിജെപി സ്ഥാനാർത്ഥിയായ ചന്ദന ബൗറിയുടെ സ്വത്തു വിവരങ്ങളാണിത്. പശ്ചിമ ബംഗാളിലെ ബങ്കുര മേഖലയിലെ സാൽട്ടോറ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ചന്ദന ബൗറി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും നിർധനയായ സ്ഥാനാർത്ഥി ചന്ദനയാണ്. ചന്ദനയുടെ ഭർത്താവായ ശ്രബൻ ദിവസ വേതന തൊഴിലാളിയാണ്. 400 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്പളം. ഭർത്താവിനൊപ്പം ചന്ദനയും വയലിൽ ജോലിക്കിറങ്ങാറുണ്ട്.
മൂന്ന് മക്കൾ ഉൾപ്പെടുന്ന ചന്ദനയുടെ കുടുംബം താമസിക്കുന്നത് ഒരു മൺകുടിലിലാണ്. നാല് കസേരകൾ മാത്രമായിരുന്നു ഇവിടെ ആകെ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെ കുറച്ച് കസേരകൾ ഗ്രാമവാസികളും പാർട്ടി പ്രവർത്തകരും കൊണ്ടുവന്നിട്ടെന്നും കഴിഞ്ഞ വർഷം പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ ആദ്യ ഗഡു 60,000 രൂപ ലഭിച്ചുവെന്നും ചന്ദന പറയുന്നു.
”തൃണമൂൽ സർക്കാർ അഴിമതി നിറഞ്ഞതാണ്, നാളിതുവരെ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല, കേന്ദ്രസർക്കാർ ക്ഷേമപദ്ധതികൾക്കായി നൽകിയ മുഴുവൻ പണവും തൃണമൂൽ നേതാക്കളുടെ കീശയിലേക്കാണ് പോയതെന്നും ചന്ദന ആരോപിച്ചു.
Post Your Comments