ട്രംപിന്റെ ഇഷ്ട വിമാനം തുരുമ്പെടുക്കുന്നു. ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍ പോര്‍ട്ട് റാംപിലാണ് ഇപ്പോള്‍ വിമാനമുള്ളത്. 2010 ല്‍ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിംഗ് 757 വിമാനം വാങ്ങിയത്. 228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി.
Read Also : ബി.ജെ.പി സ്ഥാനാര്‍ത്ഥിയില്ല, ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തില്ലെന്ന് സൂചന
കിടപ്പുമുറി, ഭക്ഷണശാല, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ വിമാനം പരിഷ്‌കരിച്ചു. ഇരിപ്പിടങ്ങളിലെ ഹെഡ്‌റെസ്റ്റില്‍ 24 കാരറ്റ് സ്വര്‍ണത്തില്‍ കുടുംബ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 15,000 ഡോളര്‍ (10 ലക്ഷം രൂപ) മുതല്‍ 18,000 ഡോളര്‍ (13 ലക്ഷം രൂപ) വരെയാണ് ചെലവ്.
വിമാനം ഇനി പറക്കണമെങ്കില്‍ വലിയൊരു തുക മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരട്ട എന്‍ജിനുകളില്‍ ഒന്ന് പൂര്‍ണമായും കേടാണ്. ഇതിനു മാത്രം പത്തു ലക്ഷം ഡോളറിലേറെ ചെലവ് കണക്കാക്കപ്പെടുന്നു. മറ്റേ എന്‍ജിനും കേടാണ്. ഇനി വിമാനം വില്‍ക്കാമെന്ന് കരുതിയാലും സംഗതി എളുപ്പമല്ല. ഏകദേശം 725 കോടി രൂപയിലധികം മുടക്കിയാണ് ട്രംപ് വിമാനം വാങ്ങിയത്. ഇന്ന് ഈ വിമാനം വിറ്റാല്‍ ഏകദേശം 100 കോടി രൂപയ്ക്കടുത്ത തുക മാത്രമാണ് ലഭിക്കുക.
Post Your Comments