KeralaLatest NewsNews

കൊല്ലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഗുരുദേവൻ്റെ ചിത്രം ; പ്രതിഷേധം ശക്തമാകുന്നു

കൊല്ലം : ഇരവിപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.നൗഷാദ് വോട്ട് പിടിക്കാൻ ശ്രീനാരായണ ഗുരുദേവൻ്റെ ചിത്രവും ഉപയോഗിച്ചു തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല കൊല്ലത്തിന് സമ്മാനിച്ച എൽ.ഡി.എഫിന് ഒരു വോട്ട് എന്നാണ് ഗുരുദേവൻ്റെ ചിത്രത്തിനൊപ്പം നൗഷാദിൻ്റെ ചിത്രവും ചേർത്തുള്ള അഭ്യർത്ഥന.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 314 പേർ പീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്

ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ലോഗോയിൽ ഗുരുദേവൻ പോയിട്ട് അദ്ദേഹത്തിൻ്റെ ലോകം അംഗീകരിച്ച ഒറ്റ വചനം പോലും ഇല്ലെന്നത് ഏറെ വിവാദമായിരുന്നു.വിവാദവും പ്രതിഷേധവും കനത്തതോടെ ലോഗോ പിൻവലിച്ചെങ്കിലും പുതിയ ലോഗോ ഇതുവരെ പുറത്തു കാണിച്ചിട്ടില്ല. ഓപ്പൺ സർവ്വകലാശാലയുടെ വി.സി ആയി ശ്രീനാരായണീയനായ ഒരു വിദ്യാഭ്യാസ വിചക്ഷണനെ നിയമിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും മന്ത്രി കെ.ടി ജലീൽ അദ്ദേഹത്തിൻ്റെ അടുപ്പക്കാരനും സമുദായാംഗവുമായ ഒരാളെയാണ് നിയമിച്ചത്. ഇങ്ങനെയെല്ലാം തികഞ്ഞ അവഗണനയാണ് ഈഴവ സമുദായത്തോട് കാട്ടിയത്.

ഏറ്റവുമൊടുവിൽ കൊല്ലം എസ്.എൻ കോളേജിൻ്റെ സ്ഥലം കൈയ്യേറി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനുള്ള ശ്രമവും വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതൊക്കെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കരുതിയാകാം എം.നൗഷാദ് തൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായിപോസ്റ്ററിൽ ഗുരുദേവനെ ഉൾപ്പെടുത്തിയതെന്ന് വേണം കരുതാൻ. വലിയൊരു ജനസമൂഹം ദൈവമായി ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന ഗുരുദേവൻ്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധവും ഉയരുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button