ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് കയറ്റുമതി നിര്‍ത്തി ഇന്ത്യ. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരിട്ട് വാക്സിന് നല്‍കിയിരുന്നു. 190 രാജ്യങ്ങള്‍ക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്സിന് നല്‍കിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
Read Also : ശക്തമായ മഴയും കാറ്റും ; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സ്ഥിതിയില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ സ്ഥിതി രൂക്ഷമായി തുടരുന്നത്. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്നും അക്കാര്യങ്ങളില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
Post Your Comments