Latest NewsNewsIndia

തേയിലത്തൊഴിലാളികളുടെ വേതനം 100 രൂപയാക്കാൻ പോലും കോൺഗ്രസിനായില്ല,പറഞ്ഞ് നടക്കുന്നത് വെറും നുണ പ്രചാരണം; ​പ്രധാനമന്ത്രി

ദിസ്പൂര്‍: തേയിലത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് നുണ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ലക്ഷ്മിപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ വേതനം 100 രൂപയാക്കി ഉയർത്താൻ പോലും കഴിയാത്ത കോൺഗ്രസ് ഇന്ന് നുണ പ്രചാരണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ബിജെപി അധികാരത്തിലെത്തിയാൽ തൊഴിലാളികളുടെ വികസനത്തിനായി കൂടുതൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വോട്ട് നേടാൻ വേണ്ടി കോൺഗ്രസ് എന്തും ചെയ്യുമെന്നായിരിക്കുന്നു. അസമിൽ ഇടത് പക്ഷവുമായി സഖ്യം സ്ഥാപിച്ചിരിക്കുന്ന കോൺഗ്രസ് കേരളത്തിൽ അവർക്കെതിരെ പ്രവർത്തിക്കുന്നു. ഇത് സഖ്യമല്ല മറിച്ച് ഒരു വലിയ നുണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സഖ്യം അഴിമതിയും നുഴഞ്ഞുകയറ്റവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also :  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 47,262 പേർക്ക്

ഇന്ന് അസം നുഴഞ്ഞികയറ്റത്തിൽ നിന്ന് മുക്തമാണ്. എന്നാൽ കോൺഗ്രസ് ഇപ്പോൾ എഐയുഡിഎഫുമായി സഖ്യം ചേർന്നിരിക്കുന്നു. അവരുടെ ലക്ഷ്യം അസമിനെ തകർക്കുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button