തിരുവനന്തപുരം : സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും മുഖ്യമന്ത്രിയ്ക്ക് സാധിക്കില്ലെന്ന് സമീപകാല പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിച്ചതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിശദീകരിച്ച പോസ്റ്റിന് താഴെ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ മറുപടിയുമായി രംഗത്തുവന്നിരുന്നു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്.
ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്‍റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു വിരൽ പോലും അനക്കാത്തതെന്നും അതിന്‍റെ കാരണം ഒന്ന് പറഞ്ഞ് തരാമോയെന്നുമാണ് റൈഹാന സിദ്ദീഖ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്‍റില്‍ ചോദിച്ചത്.
Read Also : ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ഇത് വരെ സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇടപ്പെട്ടിരുന്നില്ല. സിദ്ദീഖ് കാപ്പന്‍റെ മോചനത്തിനായി ഇടപെടാനാവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/ksudhakaraninc/posts/3847877215294509
Post Your Comments