ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ നാളെ മുംബൈയിലെത്തും. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനോടാണ് ചെന്നൈയുടെ ആദ്യ മത്സരം. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും മുംബൈയിലാണ് നടക്കുന്നത്. ചെന്നൈയുടെ ക്യാപ്റ്റൻ ധോണിയും ചില യുവതാരങ്ങളും അവസാന രണ്ട് ആഴ്ചയായി ചെന്നൈയിൽ ആയിരുന്നു പരിശീലനം നടത്തികൊണ്ടിരുന്നത്. ധോണിയുൾപ്പെടെയുള്ള താരങ്ങൾ നാളെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തും.
ചെന്നൈയിൽ ബയോബാബിളിൽ ആയിരുന്നതിനാൽ ചെന്നൈ താരങ്ങൾ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. ചെന്നൈയുടെ താരങ്ങളായ സുരേഷ് റെയ്‌ന, ചേതേശ്വർ പൂജാര എന്നിവർ നേരത്തെ മുംബൈയിൽ എത്തിയിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലകൻ സ്റ്റീഫൻ ഫ്ലാമിങും ഉടൻ മുംബൈയിലെത്തുമെന്ന് ടീം അധികൃതർ അറിയിച്ചു. ഏപ്രിൽ ഒമ്പതിന് ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണ ഒരുങ്ങുന്നത്.
Post Your Comments